കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ , കാണക്കാരിയില്‍ നാളത്തെ പഞ്ചായത്ത് എന്ന വിഷയത്തില്‍ ശില്പശാല നടത്തി. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുത്ത വെമ്പള്ളി ഗവ യു.പി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. കാണക്കാരി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കാണക്കാരി അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വികസന സമിതി അംഗം M.K രാജേന്ദ്രന്‍ വിഷയം അവതരിപ്പിച്ചു. 9-ാം വാര്‍ഡ് ജനപ്രതിനിധി അനില്‍കുമാര്‍, ജില്ലാ വികസന സമിതി കണ്‍വീനര്‍ ശശി ചെറുപ്‌ളാക്കില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വികേന്ദ്രീകൃതാസൂത്രണം ആരംഭിച്ച 1996 മുതല്‍ ഇതുവരെയുണ്ടായ പഞ്ചായത്തു പ്രദേശത്തിന്റെ വികസനപരമായ മാറ്റങ്ങള്‍ എന്തൊക്കെ എന്ന തിരിച്ചറിവുണ്ടാക്കലിന്റെ തുടക്കമാണ് ശില്പശാല . ആരോഗ്യം, ജന്‍ഡര്‍,വിദ്യാഭ്യാസം, കൃഷി തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു. തുടര്‍ പ്രവര്‍ത്തനങ്ങളിലൂടെ 10 വിഷയമേഖലകളായി തിരിഞ്ഞ് പഞ്ചായത്തു പ്രദേശത്തുണ്ടായ മാറ്റങ്ങളെ ആഴത്തില്‍ പഠിച്ച് ഭാവിപ്രവര്‍ത്തനങ്ങളെക്കുറിച്ച് കാഴ്ചപ്പാടുകള്‍ രൂപീകരിക്കും. വിവരങ്ങള്‍ ക്രോഡീകരിച്ച് ജനകീയ വികസന പത്രിക തിരഞ്ഞെടുപ്പിനു മുമ്പേ തയ്യാറാക്കും. ജനസഭ വിളിച്ചു ചേര്‍ത്ത് വികസനപത്രിക അവതരിപ്പിക്കുകയും ജനകീയ ചര്‍ച്ചക്ക് കളമൊരുക്കുകയും ചെയ്യും. ജില്ലയില്‍ വെള്ളൂര്‍, കടുത്തുരുത്തി, കാണക്കാരി, രാമപുരം, പൂഞ്ഞാര്‍ തെക്കേക്കര, എലിക്കുളം, കുമരകം, കുറിച്ചി, വെളിയന്നൂര്‍ തുടങ്ങിയ പഞ്ചായത്തുകളിലാണ് വികസന പത്രിക തയ്യാറാക്കുന്നത്. ഏറ്റുമാനൂര്‍ മേഖലാ പ്രസിഡന്റ് PJ സാബു അധ്യക്ഷനായിരുന്നു പരിഷത് മേഖലാ സെക്രട്ടറി PK സുമതി ജില്ലാ കമ്മറ്റിയംഗം PN കേശവന്‍ എന്നിവര്‍ പ്രസംഗിച്ചു.





0 Comments