സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക മേഖലയ്ക്ക് വലിയ പ്രാധാന്യമാണ് നല്‍കുന്നത് എന്നും വിവിധങ്ങളായ കര്‍ഷക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ കഴിഞ്ഞതായും മന്ത്രി വാസവന്‍ പറഞ്ഞു. വിഷ രഹിതമായ ഭക്ഷ്യോല്‍പ്പന്നം കേരള സമൂഹത്തിന് ലഭ്യമാക്കുവാന്‍ കര്‍ഷകര്‍ നല്‍കുന്ന സമര്‍പ്പണം വലുതാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഏറ്റുമാനൂര്‍ മുന്‍സിപ്പാലിറ്റിയുടെയും, കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടന്ന കര്‍ഷക ദിനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തമിഴ്‌നാട് അടക്കമുള്ള മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ കേരളത്തില്‍ എത്തുന്നത് ഒരു പരിധിവരെ നിയന്ത്രിക്കാന്‍ കഴിഞ്ഞതായും മന്ത്രി പറഞ്ഞു. ഏറ്റുമാനൂര്‍ വ്യാപാര ഭവന്‍ ഹാളില്‍ നടന്ന സമ്മേളനത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഏറ്റുമാനൂര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ജ്യോതി റ്റി. റ്റി പദ്ധതി വിശദീകരണം നടത്തി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ മാര്‍, കൗണ്‍സിലര്‍മാര്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ഏറ്റുമാനൂര്‍ കൃഷി ഓഫീസര്‍ ജോസ്‌നാ കുര്യന്‍ സ്വാഗതവും, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ സുലജ കുമാരി കൃതജ്ഞതയും പറഞ്ഞു. ചടങ്ങില്‍ മന്ത്രി കര്‍ഷകരെ ആദരിച്ചു. കുട്ടികളില്‍ കാര്‍ഷിക ആഭിമുഖ്യം വളര്‍ത്തുന്നതിനായി ചിത്രരചന മത്സരവും സംഘടിപ്പിച്ചു.
നിര്‍വഹിച്ചു .





0 Comments