Breaking...

9/recent/ticker-posts

Header Ads Widget

രാസവള വിലവര്‍ദ്ധനവ് പിന്‍വലിക്കണമെന്നും രാസവള ലഭ്യത കുറവ് പരിഹരിക്കണമെന്നും കര്‍ഷ യൂണിയന്‍ എം



അപ്രഖ്യാപിത രാസവള വിലവര്‍ദ്ധനവ് പിന്‍വലിക്കണമെന്നും രാസവള ലഭ്യത കുറവ്  പരിഹരിക്കണമെന്നും കര്‍ഷ യൂണിയന്‍ എം പാലാ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡണ്ട് അപ്പച്ചന്‍ നെടുമ്പള്ളി അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ്( എം )പാലാ  നിയോജക മണ്ഡലം പ്രസിഡന്റ് ടോബിന്‍ കെ അലക്‌സ് യോഗം ഉദ്ഘാടനം ചെയ്തു. 

അനിയന്ത്രിതമായ തെരുവ് നായ ശല്യം പരിഹരിക്കുന്നതിന് നിയമഭേദഗതി നടത്തണമെന്നും യോഗം കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. തങ്ങളുടെ ജീവന് ഭീഷണി സൃഷ്ടിക്കപ്പെടുന്ന സാഹചര്യത്തില്‍ അവയെ നശിപ്പിക്കുന്നതിനുള്ള സ്വാതന്ത്ര്യം വ്യക്തികള്‍ക്ക് നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി കെ.പി ജോസഫ്, സംസ്ഥാന ട്രഷറര്‍ ജോയ് നടയില്‍, നിയോജകമണ്ഡലം ഭാരവാഹികളായ കെ ഭാസ്‌കരന്‍ നായര്‍, ടോമി തകിടിയേല്‍, തോമസ് നീലിയറ, മണ്ഡലം പ്രസിഡണ്ടുമാരായ  ഷാജി കൊല്ലിത്തടം, പി.വി ചാക്കോ പറവെട്ടിയേല്‍, എബ്രഹാം കോക്കാട്ട്, അബു മാത്യു, സാബു കരിന്തയില്‍, ജയ്‌സണ്‍ ജോസഫ്, പ്രദീപ് ഔസേപ്പറമ്പില്‍, രാജന്‍ കൊട്ടാരം, സിറിയക് പുത്തന്‍പുരയ്ക്കല്‍, ജയ്‌മോന്‍ വെട്ടിയാങ്കല്‍, ജോസഫ് കൂട്ടുങ്കല്‍, ടോമി തൊണ്ടിയമ്മാക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. രാസവള വില വര്‍ധന പിന്‍വലിക്കാത്ത പക്ഷം പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

Post a Comment

0 Comments