Breaking...

9/recent/ticker-posts

Header Ads Widget

മണ്ണില്‍ പൊന്ന് വിളയിക്കുന്ന കര്‍ഷകനെ ആദരിച്ചു.



ചെമ്മലമറ്റം ലിറ്റില്‍ ഫ്‌ലവര്‍ ഹൈസ്‌കൂളില്‍ കര്‍ഷക ദിനാചരണത്തോടനുബന്ധിച്ച് മണ്ണില്‍ പൊന്ന് വിളയിക്കുന്ന കര്‍ഷകനെ ആദരിച്ചു. ചെമ്മലമറ്റത്തെ മികച്ച കര്‍ഷകനായ പൊരിയത്ത് സെബാസ്റ്റ്യന്‍ ഫ്രാന്‍സിസിനെയാണ് വിദ്യാര്‍ത്ഥികള്‍ആദരിച്ചത്. പൂര്‍ണ്ണമായും ജൈവ വളം ഉപയോഗിച്ച് കൃഷി ചെയ്യുന്ന സെബാസ്റ്റ്യന്‍ പൊരിയത്തിന്റെ കൃഷി തോട്ടത്തില്‍ വിവിധ തരത്തിലുള്ള കൃഷികളാണ് നടത്തുന്നത്. 


വാഴ -കപ്പ-ചേന തുടങ്ങി നിരവധി കൃഷികളും പച്ചക്കറി തോട്ടവും ഉണ്ട്. ഇതിനോടകം നിരവധി പുരസ്‌കാരങ്ങള്‍ നേടിയ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസിന് തിടനാട് പഞ്ചായത്തിന്റെ പുരസ്‌കാരവും ലഭിച്ചു. സെബാസ്റ്റ്യന്റെ കൃഷി തോട്ടത്തില്‍ നടന്ന ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ ജോബെറ്റ് തോമസ് പൊന്നാട അണിയിച്ച് ആദരിച്ചു. അധ്യാപകരായ ജിജി ജോസഫ്, അജിത് വി എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് വിവിധ കൃഷി രീതികളെകുറിച്ച് കര്‍ഷകന്‍ വിദ്യാര്‍ത്ഥികള്‍ക്ക്ക്ലാസെടുത്തു.

Post a Comment

0 Comments