പുതുവര്‍ഷപ്പുലരിയില്‍ കിടങ്ങൂര്‍ ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ 11 ഗജവീരന്‍മാര്‍ അണിനിരക്കുന്ന ആനയൂട്ട് നടക്കും. അഷ്ടദ്രവ്യഗണപതി ഹോമവും പ്രത്യക്ഷ ഗജപൂജയും ആനയൂട്ടുമാണ് ചിങ്ങ മാസം ഒന്നാം തീയതി നടക്കുന്നത്. കേരളാ ഫെസ്റ്റിവല്‍ കോ ഓര്‍ഡിനേഷന്‍ കമ്മറ്റിയും, കിടങ്ങൂര്‍ ദേവസ്വവും കിടങ്ങൂര്‍ ആനപ്രേമി സംഘവും ചേര്‍ന്നാണ് ആനയൂട്ട് നടത്തുന്നത്.
വി.കെ. വിനോദ് നമ്പൂതിരി വടവാമന ഇല്ലം, ശ്രീജിത് നമ്പൂതിരി ഓണിയപ്പുലത്തില്ലം എന്നിവര്‍ പ്രത്യക്ഷ ഗണപതി പൂജയ്ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും. തലയെടുപ്പുള്ള 11 ഗജവീരന്മാര്‍ ആനയൂട്ടില്‍ പങ്കെടുക്കാനെത്തുന്നത് ആനപ്രേമികള്‍ക്ക് ചിണ്ടപ്പുലരിയില്‍ ആഹ്ലാദക്കാഴ്ചയാവും. രാവിലെ 8 ന് ഗജപൂജയ്ക്കുശേഷം വിവരണത്തോടെ ഗജവീരന്മാരെ ക്ഷേത്രത്തിന്റെ കിഴക്കെ നടയിലേക്ക് ഇറക്കും. 8.30 ന് ആനയൂട്ടിന് തുടക്കമാകും. ഇതോടനുബന്ധിച്ച് നടക്കുന്ന യോഗം മോന്‍സ് ജോസഫ് MLA ഉദ്ഘാടനം ചെയ്യും. ദേവസ്വം മാനേജര്‍ NPശ്യാംകുമാര്‍ അധ്യക്ഷനായിരിക്കും. ഫെസ്റ്റിവല്‍ കോഓര്‍ഡിനേഷന്‍ കമ്മറ്റി വര്‍ക്കിംഗ് പ്രസിഡന്റി അഡ്വ രാജേഷ് പല്ലാട്ട് സ്വാഗതമാശംസിക്കും. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ EM ബിനു, ബ്ലോക്ക് പഞ്ചായത്തംഗം അശോക് കുമാര്‍ പൂതമന, പഞ്ചായത്തംഗം ദീപ സുരേഷ് തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കും.





0 Comments