കിടങ്ങൂര്‍ യോഗക്ഷേമ ഉപസഭയുടെ ആഭിമുഖ്യത്തില്‍ രാമായണ മാസാചരണ സമാപനം നടന്നു. രാമായണ മാസാചരണത്തിന് സമാപനം കുറിച്ചുകൊണ്ട് വെള്ളിയാഴ്ച്ച വൈകുന്നേരം ശ്രീരാമ പട്ടാഭിഷേക പാരായണം നടന്നു. പിറയാര്‍ ശിവക്കുളങ്ങര മഹാദേവ സന്നിധിയില്‍ വച്ച് നടന്ന രാമായണ സന്ധ്യയില്‍ ഭാഷാ പണ്ഡിതനും അധ്യാപകനുമായ ഓണം തുരുത്ത് അജിതന്‍ നമ്പൂതിരി രാമകഥയെ ആസ്പദമാക്കി പ്രഭാഷണം നടത്തി.
യോഗക്ഷേമ ഉപസഭ പ്രസിഡണ്ട് രാധാകൃഷ്ണന്‍ നമ്പൂതിരി, സെക്രട്ടറി മഹേഷ് ഡി നമ്പൂതിരി, ട്രഷറര്‍ നാരായണന്‍ നമ്പൂതിരി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കിടങ്ങൂര്‍ ക്ഷേത്രം മാനേജര്‍ ശ്യാംകുമാര്‍, സെക്രട്ടറി ശ്രീജിത്ത് കെ നമ്പൂതിരി തുടങ്ങിയവരടക്കം ഒട്ടനവധി ഭക്തജനങ്ങള്‍ രാമായണ സന്ധ്യയില്‍ പങ്കെടുത്തു.





0 Comments