Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ ബ്ലോക്ക് തല ക്ഷീര സംഗമം അതിരമ്പുഴയില്‍ നടന്നു.



ഏറ്റുമാനൂര്‍ ബ്ലോക്ക് തല ക്ഷീര സംഗമം  അതിരമ്പുഴയില്‍ നടന്നു. ക്ഷീര വികസന വകുപ്പിന്റെയും ക്ഷീര സംഘങ്ങളുടെയും ആഭിമുഖ്യത്തില്‍ ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും അതിരമ്പുഴ ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തില്‍ ശ്രീകണ്ഠമംഗലം ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെ  ആതിഥേയത്തിലാണ്  സംഗമം സംഘടിപ്പിച്ചത്. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആര്യ രാജന്‍ ക്ഷീരസംഗമം ഉദ്ഘാടനം ചെയ്തു. 

അതിരമ്പുഴ ലിസ്യു പള്ളി ഹാളില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് ജോസ് അമ്പലക്കുളം അധ്യക്ഷത വഹിച്ചു. അതിരമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ദീപ ജോസ്, ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടര്‍ സി.ആര്‍ ശാരദ, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ തോമസ് കോട്ടൂര്‍,ഫാദര്‍ ജോര്‍ജ് വെള്ളിയാംതടം, ശ്രീകണ്ഠമംഗലം ക്ഷീരസംഘം പ്രസിഡണ്ട് ജോയിസ് ആന്‍ഡ്രൂസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ക്ഷീര സംഗമത്തിന്റെ ഭാഗമായി കന്നുകാലി പ്രദര്‍ശന മത്സരം, സെമിനാറുകള്‍, ഗവ്യജാലകം, ഡയറി പ്രദര്‍ശനമേള, ക്ഷീര കര്‍ഷകരെ ആദരിക്കല്‍, സെമിനാറുകള്‍ എന്നിവയുംനടന്നു.

Post a Comment

0 Comments