Breaking...

9/recent/ticker-posts

Header Ads Widget

കുടുംബശ്രീ കരുതല്‍ ക്യാമ്പെയ്ന്‍ സംഘടിപ്പിച്ചു.



പാലായില്‍ ലഹരി വിരുദ്ധ ബോധവത്കരണവുമായി കുടുംബശ്രീ കരുതല്‍ ക്യാമ്പെയ്ന്‍ സംഘടിപ്പിച്ചു. കുടുംബശ്രീയുടെയും എക്‌സൈസ് വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് കുടുംബശ്രീ കരുതല്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. പാലാ ടൗണ്‍ഹാളില്‍ നടന്ന  ലഹരിവിരുദ്ധ ക്യാമ്പയിനില്‍ പാലാ അസിസ്റ്റന്റ് എക്‌സൈസ് ഓഫീസര്‍ ജെക്‌സി ജോസഫ് ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.

 കുടുംബത്തിനും സമൂഹത്തിനും വിവിധതരത്തിലുള്ള ലഹരി വസ്തുക്കള്‍ കൊണ്ട് ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍  ലഹരി വസ്തുക്കളുടെ ഉപയോഗ- വ്യാപന കാലത്ത് രക്ഷാകര്‍തൃത്വത്തില്‍ വരുത്തേണ്ട മാറ്റങ്ങളെക്കറിച്ചും സെമിനാറില്‍ ചര്‍ച്ച ചെയ്തു.  ലഹരി വില്പന കേന്ദ്രങ്ങള്‍, വ്യക്തികള്‍ എന്നിവരെ കണ്ടെത്തി തടയുന്നതിനുള്ള അയല്‍ക്കൂട്ടങ്ങളുടെ പങ്കിനെക്കുറിച്ചും വീടുകളില്‍ നിന്ന് തന്നെ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചുമുള്ള ബോധവത്കരണവും നടന്നു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശ്രീകല അനില്‍കുമാര്‍, കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ഹരിപ്രിയ, സിഡിഎസ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments