ഗ്രീന്‍ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാലായില്‍ നിര്‍മ്മിച്ച ലണ്ടന്‍ ബ്രിഡ്ജിന്റെ മാതൃകയിലുള്ള തൂക്കുപാലവും അമിനിറ്റി സെന്ററും കാടുകയറി നശിക്കുന്നു. പാലത്തിന്റെയും കെട്ടിടത്തിന്റെയും ഉദ്ഘാടനം കഴിഞ്ഞിട്ട് വര്‍ഷങ്ങളായെങ്കിലും ഇതുവരെയും പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തിട്ടില്ല. ടൂറിസം വകുപ്പ് കെട്ടിടം കൈമാറാത്തതാണ് കാരണമെന്നാണ് നഗരസഭയുടെ വിശദീകരണം.





0 Comments