വാക്കുതര്‍ക്കത്തിനിടയില്‍ കൊലപാതകശ്രമം നടത്തിയ തമിഴ്നാട് സ്വദേശിയെ പാലാ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശി കാര്‍ത്തിക്ക് ആണ് പാലാ പോലീസിന്റെ പിടിയിലായത്. ഇടമറ്റം FC കോണ്‍വെന്റിലെ ജോലിക്കാരനായ തമിഴ്നാട് സ്വദേശിയായ സൂര്യ എന്ന് വിളിക്കുന്ന അറുമുഖം ഷണ്‍മുഖവേലിനെ ( 38), വ്യാഴാഴ്ച രാത്രി 10.15 മണിയോടെ വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ട് വെട്ടുകത്തി കൊണ്ട് കഴുത്തിലും മുഖത്തും വെട്ടി മാരകമായ മുറിവേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് തമിഴ്നാട് സ്വദേശി കാര്‍ത്തിക് (38) അറസ്റ്റിലായത്.
സംഭവസ്ഥലത്തെത്തിയ പാലാ പോലീസ് മാരകമായി പരിക്ക് പറ്റിയ സൂര്യയെ പാലാ ജനറല്‍ ഹോസ്പിറ്റലിലും തുടര്‍ന്ന് മെഡിക്കല്‍ കേളേജില്‍ അത്യാഹിത വിഭാഗത്തിലും പ്രവേശിപ്പിച്ചു. പാലാ പോലീസ് സ്റ്റേഷന്‍ SHO പ്രിന്‍സ് ജോസഫിന്റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ കെ ദിലീപ് കുമാര്‍, രാജു എം.സി, സിവില്‍ പോലീസ് ഓഫീസര്‍മാരായ സന്തോഷ് കെ.കെ, ജോബി കുര്യന്‍,കിരണ്‍ കുമാര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.





0 Comments