മീനച്ചില്‍ താലൂക്ക് NSS യൂണിയന്റെ ആഭിമുഖ്യത്തില്‍ പ്രതിഭാസംഗമം നടന്നു. NSS കോളേജ് സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടറി പ്രൊഫ ഡോ എസ് സുജാത പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്തു. മാനവമൂല്യങ്ങളും ഗാന്ധിയന്‍ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ച മഹാനായിരുന്നു സമുദായാചാര്യന്‍ മന്നത്തു പത്മനാഭനെന്ന് ഡോ സുജാത പറഞ്ഞു. ജാതി സെന്‍സസ് നടപ്പായാല്‍ ഹിന്ദു സമൂഹം വിഭജിക്കപ്പെടുമെന്നും ഡോ എസ് സുജാത അഭിപ്രായപ്പെട്ടു. ജാതി ഒരു പരിമിതിയല്ല, മറിച്ച് സാമൂഹ്യ പ്രതിബദ്ധതയാണെന്ന് ചൂണ്ടിക്കാണിച്ച മഹാനായിരുന്നു മന്നത്ത് പത്മനാഭനെന്നും അവര്‍ പറഞ്ഞു.
യൂണിയന്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ മീനച്ചില്‍ താലൂക്ക് എന്‍.എസ്.എസ് യൂണിയന്‍ ചെയര്‍മാന്‍ മനോജ് ബി നായര്‍ അദ്ധ്യക്ഷത വഹിച്ചു. കരയോഗങ്ങളില്‍ നിന്നും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കുട്ടികളെയും ഡിഗ്രി കോഴ്‌സുകളില്‍ റാങ്കും, എ ഗ്രേഡും നേടിയവരെയും പിജി കോഴ്‌സുകളില്‍ റാങ്ക് നേടിയവരയും വിവിധ വിഷയങ്ങളില്‍ ഡോക്ടറേറ്റ് നേടിയവരെയും പ്രതിഭാസംഗമം പരിപാടിയില്‍ പുരസ്‌കാരങ്ങള്‍ നല്‍കി അനുമോദിച്ചു. യുവ സാഹിത്യകാരി അനഘ ജെ. കോലത്ത്, ഡ്രോണ്‍ പരിശീലകനായ അശ്വിന്‍ പി.നായര്‍ എന്നിവരെ യോഗത്തില്‍ അനുമോദിച്ചു. പ്രതിഭകള്‍ക്ക് പ്രൊഫ. ഡോ. എസ്. സുജാത എഴുതിയ മന്നത്ത് പദ്മനാഭന്‍ ലിവിങ് ബീയോണ്ട് ദി ഏജെസ്, മന്നത്ത് പദ്മനാഭന്‍ വിഷന്‍ ഓഫ് ഹിന്ദുയിസം എന്നീ ഗ്രന്ഥങ്ങളും, യൂണിയന്‍ സ്‌കോളര്‍ഷിപ്പും, മെമന്റോയും, ചന്ദന തൈകളും വിതരണം ചെയ്തു. യൂണിയന്‍ കമ്മറ്റി അംഗങ്ങളായ എന്‍.ഗോപകുമാര്‍, ഉണ്ണികൃഷ്ണന്‍ നായര്‍ കുളപ്പുറത്ത്, കെ.ഒ. വിജയകുമാര്‍, എന്‍. ഗിരീഷ് കുമാര്‍, പി. രാധാകൃഷ്ണന്‍, കെ.എന്‍ ഗോപിനാഥന്‍ നായര്‍, അനില്‍കുമാര്‍, സുരേഷ് പി.ജി, സോമനാഥന്‍ അക്ഷയ, കെ.എന്‍ ശ്രീകുമാര്‍, ജി ജയകുമാര്‍, എം.പി വിശ്വനാഥന്‍ നായര്‍, കെ അജിത് കുമാര്‍, വനിതാ യൂണിയന്‍ പ്രസിഡന്റ് സിന്ധു ബി. നായര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.. യൂണിയന്‍ സെക്രട്ടറി എം.എസ്. രതീഷ് കുമാര്‍സ്വാഗതംപറഞ്ഞു.





0 Comments