Breaking...

9/recent/ticker-posts

Header Ads Widget

സ്വാതന്ത്ര്യദിന സാഹിത്യ സമ്മേളനവും പുസ്തക പ്രകാശനവും



പാലാ സഹൃദയ സമിതിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിന സാഹിത്യ സമ്മേളനവും പുസ്തക പ്രകാശനവും നടന്നു. കേരളം ഭാഷാ നിര്‍ദേശക സമിതി അംഗം ചാക്കോ സി പൊരിയത്ത് അദ്ധ്യക്ഷത വഹിച്ചു. 
ജോണി പ്‌ളാത്തോട്ടത്തിന്റെ ബോംബ് ഒളിപ്പിച്ചു വെച്ച നോവല്‍, ആപേക്ഷിക മരണം എന്നീ പുസ്തകങ്ങള്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു. പ്രൊഫ എം ജി.ചന്ദ്രശേഖരന്‍, മെല്‍ബിന്‍ ജോസഫ് എന്നിവര്‍ പുസ്തക പ്രകാശനം നിര്‍വഹിച്ചു. രവി പാലാ, ഡിശ്രീദേവി എന്നിവര്‍ പുസ്തകം സ്വീകരിച്ചു. ഉണ്ണികൃഷ്ണന്‍ കിടങ്ങൂര്‍, ഡോ.സില്‍വിക്കുട്ടി , ജയശ്രീ പള്ളിക്കല്‍ പി.എസ്.മധുസൂദനന്‍ , രവി പുലിയന്നൂര്‍, ജോണി പ്‌ളാത്തോട്ടം, വി.എം അബ്ദുള്ളാ ഖാന്‍, രാധാകൃഷ്ണകുറുപ്പ്, തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

0 Comments