മൊബൈല്‍ ഫോണുകളുടെയും ആക്സസറീസിന്റെയും വിപുലമായ കളക്ഷനുമായി ഫോണ്‍ വേള്‍ഡ് പാലായില്‍ പ്രവര്‍ത്തനമാരംഭിച്ചു. പാലാ ഹെഡ് പോസ്റ്റോഫീസിന് എതിര്‍വശം ബ്രൈറ്റ് ആര്‍ക്കേഡിലാണ് ഫോണ്‍ വേള്‍ഡിന്റെ മൂന്നാമത്തെയും പാലായിലെ രണ്ടാമത്തെയും ഷോറൂം ആരംഭിച്ചത്. ഫാ തോമസ് മണിയംചിറ വെഞ്ചരിപ്പ് കര്‍മം നിര്‍വഹിച്ചു. മാണി സി കാപ്പന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു.
റിയല്‍മി, ഒപ്പോ, ഐഫോണ്‍, വണ്‍ പ്ലസ്, സാംസംഗ്, വിവോ, ഐക്യൂ, നത്തിംഗ് തുടങ്ങി എല്ലാ ബ്രാന്‍ഡിലുമുള്ള മൊബൈല്‍ ഫോണുകളും ചാര്‍ജര്‍, ഹെഡ്‌ഫോണ്‍, ഫോണ്‍കവര്‍, പവര്‍ബാങ്ക് തുടങ്ങി ആക്സസറികളും ഇവിടെ നിന്നും ലഭ്യമാകും. മികച്ച സര്‍വ്വീസും ഈസി ഫിനാന്‍സ് സ്‌കീമുകളും ലഭ്യമാണ്. മൊബൈല്‍ ഫോണ്‍ വിപണന രംഗത്ത് 18 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഫോണ്‍ വേള്‍ഡിന് ഈരാറ്റുപേട്ടയിലും പാലാ കെഎസ്ആര്‍ടിസിയ്ക്ക് സമീപവും ഷോറൂമുകളുണ്ട്. വിപുലമായ ഓഫറുകളും സമ്മാനപദ്ധതികളും ഒരുക്കിയിട്ടുള്ളതായി മാനേജിംഗ് പാര്‍ട്ണേഴ്സ്അറിയിച്ചു.





0 Comments