സഫലം 55 പ്ലസിന്റെ ആഭിമുഖ്യത്തില്‍ മാറുന്ന ലോക വീക്ഷണം ഈ നൂറ്റാണ്ടില്‍ എന്ന വിഷയത്തെക്കുറിച്ചുള്ള പ്രഭാഷണ പരമ്പരയില്‍ ഡോ V.P ജോയ് പ്രഭാഷണം നടത്തി. എത്ര അറിവ് കരസ്ഥമാക്കിയാലും വിസ്ഡം ഇല്ലെങ്കില്‍ അത് അപൂര്‍ണവും മനുഷ്യരാശിക്ക് ഗുണമില്ലാത്തതും ആയിത്തീരുമെന്ന് മുന്‍ ചീഫ് സെക്രട്ടറിയും കവിയുമായ ഡോ. വി.പി.ജോയ് പറഞ്ഞു.
എഐ യുടെ വളര്‍ച്ച ഗുണകരമാണ്.പക്ഷെ, കടിഞ്ഞാണില്ലെങ്കില്‍ മനുഷ്യനാശത്തിനും കാരണമാകാം. മുന്‍ ഐജി യും ലളിതാംബിക അന്തര്‍ജ്ജനം ട്രസ്റ്റ് ചെയര്‍മാനുമായ എന്‍.രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.സഫലം സെക്രട്ടറി വി.എം.അബ്ദുള്ള ഖാന്‍,മാഗസിന്‍ എഡിറ്റര്‍ രവി പുലിയന്നൂര്‍,ട്രഷറര്‍ പി.എസ്.മധുസൂദനന്‍ എന്നിവര്‍ പ്രസംഗിച്ചു.സാഹിത്യകാരന്‍ ചാക്കോ സി പൊരിയത്ത് അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു.





0 Comments