ഏറ്റുമാനൂര്‍ എസ്എംഎസ്എം പബ്ലിക് ലൈബ്രറിയിലെ ഇ- സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച വൈകിട്ട് 5- ന് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ലൈബ്രറി പ്രസിഡണ്ട് ജി പ്രകാശ് അധ്യക്ഷത വഹിക്കും. നഗരസഭ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും.
.ലൈബ്രറി സെക്രട്ടറി പി.രാജീവ് , താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് തോമസ് പോത്തന്‍,ഗവ. പ്ലീഡര്‍ അഡ്വ. നിധിന്‍ പുല്ലുകാടാന്‍,നഗരസഭാ സെക്രട്ടറി ബിനോജി തുടങ്ങിയവര്‍ പ്രസംഗിക്കും. ചടങ്ങില്‍ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാ മെഡല്‍ കരസ്ഥമാക്കിയ ഏറ്റുമാനൂര്‍ എസ്എച്ച്ഒ, എ.എസ് അന്‍സലിനെ അനുമോദിക്കും. പൊതുജനങ്ങള്‍ക്ക് എല്ലാവിധ ഓണ്‍ലൈന്‍ സേവനങ്ങളും ലൈബ്രറിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഇ- സേവാ കേന്ദ്രം വഴി ലഭ്യമാകുമെന്ന് ഭാരവാഹികള്‍ ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ലൈബ്രറി ഭാരവാഹികളായ ജി. പ്രകാശ്, രാജീവ് ചിറയില്‍, ശ്രീകുമാര്‍ വാലയില്‍, അംബിക രാജീവ് എന്നിവര്‍ പങ്കെടുത്തു.





0 Comments