Breaking...

9/recent/ticker-posts

Header Ads Widget

ഇ- സേവാ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു



ഏറ്റുമാനൂര്‍ എസ്.എം.എസ്.എം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ തുടക്കം കുറിച്ച ഇ- സേവാ  കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിച്ചു. പൊതുജനങ്ങള്‍ക്കായി എല്ലാവിധ ഓണ്‍ലൈന്‍ സേവനങ്ങളും ലഭ്യമാക്കാന്‍ കഴിയുന്ന  സേവന കേന്ദ്രമാണ് പ്രവര്‍ത്തനമാരംഭിച്ചത്.  കലയും സംസ്‌കാരവും രൂപപ്പെടുത്തുന്നതില്‍ ലൈബ്രറികള്‍ക്കുള്ള പങ്ക് വലുതാണെന്ന് മന്ത്രി വി.എന്‍ വാസവന്‍ അഭിപ്രായപ്പെട്ടു.  

ചടങ്ങില്‍ ലൈബ്രറി പ്രസിഡന്റ് ജി പ്രകാശ് അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷ ലൗലി ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് തോമസ് പോത്തന്‍, അഡ്വക്കേറ്റ്
 നിതിന്‍ പുല്ലുകാടന്‍, നഗരസഭാ സെക്രട്ടറി ബിനു ജി, ലൈബ്രറി സെക്രട്ടറി പി രാജീവ് തുടങ്ങിയവര്‍ പ്രസംഗിച്ചു. മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാ മെഡല്‍ കരസ്ഥമാക്കിയ ഏറ്റുമാനൂര്‍ പോലീസ് എസ്എച്ച്ഒ, എ.എസ് അന്‍സലിനെ ചടങ്ങില്‍ ആദരിച്ചു.

Post a Comment

0 Comments