പ്രധാന റോഡുകളില്‍ അപകടകരമായ രീതിയില്‍ റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ വെട്ടി നീക്കി. ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാനപാതയില്‍ കിടങ്ങൂര്‍ മുതല്‍ പാലാ വരെയുള്ള ഭാഗത്തെ അപകടകരമായ രീതിയില്‍ റോഡിലേക്ക് ചാഞ്ഞ് നിന്ന മരങ്ങളുടെ ശിഖരങ്ങള്‍ ആണ് വെട്ടി നീക്കിയത്. കൊട്ടാരമറ്റത്ത് പ്രൈവറ്റ് ബസ് സ്റ്റാന്‍സിന് സമീപം കോട്ടയം ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ മുകളിലേക്ക് അപകടകരമായ രീതിയില്‍ നിന്ന മരത്തിന്റെ ശിഖരങ്ങള്‍ ഞായറാഴ്ച വെട്ടി നീക്കി പല മരങ്ങളുടെയും ശിഖരങ്ങള്‍ അപകടകരമായ രീതിയിലാണ് റോഡിലേക്ക് ചാഞ്ഞ് നിന്നിരുന്നത്.


.webp)


0 Comments