Breaking...

9/recent/ticker-posts

Header Ads Widget

ജില്ലാതല വായന സദസ്സ് ഏറ്റുമാനൂര്‍ ജനമൈത്രി ഹാളില്‍ നടന്നു.



ജനമൈത്രി പോലീസിന്റ നേതൃത്വത്തില്‍ പി എന്‍ പണിക്കര്‍ ഫൗണ്ടേഷനുമായി സഹകരിച്ച് ജില്ലാതല വായന സദസ്സ് ഏറ്റുമാനൂര്‍ ജനമൈത്രി ഹാളില്‍ നടന്നു. വായനാ സദസ്സിന്റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ അഖില്‍ദേവ് ഉദ്ഘാടനം ചെയ്തു.  വായനയിലൂടെ ആണ് കേരളം സാംസ്‌കാരിക ഉയര്‍ച്ചയില്‍ എത്തിയതെന്നും, കുട്ടികളോടൊപ്പം, മുതിര്‍ന്നവരും വായനാശീലം ജീവിതത്തിന്റെ ഭാഗമാക്കണമെന്നും അഖില്‍ദേവ് പറഞ്ഞു.. വായനയുടെ വളര്‍ന്ന ഒട്ടനവധി പ്രതിഭകള്‍ പോലീസ് സേനയുടെ ഉന്നതങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെന്ന് അഖില്‍ദേവ് തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. 


സമ്മേളനത്തില്‍ പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ ബി രാജീവ് അധ്യക്ഷത വഹിച്ചു. എംജി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍  ഡോക്ടര്‍ അജു കെ നാരായണന്‍  മുഖ്യ പ്രഭാഷണം നടത്തി. എംജി യൂണിവേഴ്‌സിറ്റി മുന്‍ അസിസ്റ്റന്റ് രജിസ്റ്റര്‍ ജെ ആര്‍ കുറുപ്പ്, എസ് ഐ സുനില്‍ പി കുരിയന്‍, പിആര്‍ഒ റോജിമോന്‍ വി,വി,, അര്‍ച്ചന വിമന്‍സ് സെന്റര്‍ ഡയറക്ടര്‍ ത്രേസ്യാമ്മ മാത്യു, ബ്രസീലി ജോസ് എന്നിവര്‍ പ്രസംഗിച്ചു. ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ജില്ലാതല ക്വിസ് മത്സരത്തിലും,, കവിത പാരായണത്തിലും വിജയികളായവര്‍ക്ക് സര്‍ട്ടിഫിക്കറ്റും, സമ്മാനങ്ങളും എസ്. ഐഅഖില്‍ദേവ്നല്‍കി.

Post a Comment

0 Comments