Breaking...

9/recent/ticker-posts

Header Ads Widget

വിവിധ പ്രദേശങ്ങളില്‍ ജലവിതരണം ഭാഗികമായി മുടങ്ങുമെന്ന് വാട്ടര്‍ അതോറിറ്റി



പാലാ നഗരസഭയുടെ വിവിധ പ്രദേശങ്ങളില്‍ ജലവിതരണം ഭാഗികമായി മുടങ്ങുമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു. വാട്ടര്‍ അതോറിറ്റിയുടെ പുത്തന്‍ പള്ളിക്കുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ജലശുദ്ധീകരണ ശാലയുടെ ഫില്‍റ്റര്‍ മീഡിയയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതാണ് ജലവിതരണം മുടങ്ങാനിടയാക്കുന്നത്.

 ഓഗസ്റ്റ് 18 മുതല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ അടുത്ത 2 മാസക്കാലത്തോളം ജലവിതരണം ഭാഗികമായി തടസ്സപ്പെടാനിടയുണ്ട്. ജലവിതരണം തടസ്സപ്പെടുന്ന സാഹചര്യത്തില്‍  ഉപഭോക്താക്കള്‍ ജല ഉപയോഗം കഴിയുന്നത്ര കുറയ്ക്കണമെന്നും ജലവിതരണം നടത്തുന്ന സമയങ്ങളില്‍ ജലം സംഭരിച്ചു വയ്ക്കാന്‍ ശ്രദ്ധിക്കണമെന്നും വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

Post a Comment

0 Comments