Breaking...

9/recent/ticker-posts

Header Ads Widget

ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ് എ.എസ്.ചന്ദ്രമോഹനന്‍ ഏറ്റുവാങ്ങി.



യുവ സാഹിത്യ വേദിയുടെ 2024-25 ലെ ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ് `ഹൃദയഗാഥ' കവിത സമാഹാരത്തിന്റെ രചയിതാവ് എ.എസ്.ചന്ദ്രമോഹനന്‍ ഏറ്റുവാങ്ങി. വൈക്കം മുഹമ്മദ് ബഷീര്‍ അവാര്‍ഡ് നേടിയ പ്രശസ്ത സാഹിത്യകാരനും സിനിമാ നടനും സംവിധായകനും തിരക്കഥാകൃത്തുമായ മധുപാല്‍ ഷീല്‍ഡും കീര്‍ത്തിപത്രവും സമ്മാനിച്ചു. മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി റോയി ഫ്രാന്‍സീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പാലാ നാരായണന്‍ നായര്‍ അവാര്‍ഡ് ശൈലനും, പ്രൊഫ.ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ് ഡോ.വിനീത വിജയനും ഏറ്റുവാങ്ങി. ടി.ശശിധരന്‍ യോഗം ഉത്ഘാടനം ചെയ്തു.
സജേഷ് ശശി, സന്ദീപ് രാജ്, ശൈലന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.



Post a Comment

0 Comments