Breaking...

9/recent/ticker-posts

Header Ads Widget

വീട്ടില്‍ അതിക്രമിച്ചു കയറി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി അറസ്റ്റില്‍.



വീട്ടില്‍ അതിക്രമിച്ചു കയറി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി അറസ്റ്റില്‍. വെച്ചൂര്‍ അംബികാ മാര്‍ക്കറ്റ് കളരിക്കല്‍ തറയില്‍ മനു (22)  എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. 

ഞായറാഴ്ച പകല്‍ 3.30 മണിയോടെ  എഴുമാന്തുരുത്തിലെ വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി പെണ്‍കുട്ടിയെ ദേഹോപദ്രവം എല്പിച്ച്  തട്ടിക്കൊണ്ടുപോവുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍  അന്വേഷണം നടത്തിയ കടുത്തുരുത്തി പോലീസ് പ്രതിയെ ഞായറാഴ്ച രാത്രി 8.00 മണിയോടെ  അറസ്റ്റ് ചെയ്തു.  പ്രതി മനു വൈക്കം സ്റ്റേഷനില്‍ നിരവധി  ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. മുഹമ്മ സ്റ്റേഷനിലും ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസ് നിലവിലുണ്ട്.


Post a Comment

0 Comments