Breaking...

9/recent/ticker-posts

Header Ads Widget

ഡിമെന്‍ഷ്യ അവബോധന ക്ളാസും മെമ്മറി വോക്കും സംഘടിപ്പിച്ചു.



രാമപുരം മാര്‍ ആഗസ്തിനോസ് കോളേജ്  സോഷ്യല്‍ വര്‍ക്ക് വിഭാഗവും  പാലാ ഡിമെന്‍ഷ്യ കെയറും  സംയുക്തമായി  ലോക അല്‍സ്‌ഹൈമേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി ഡിമെന്‍ഷ്യ അവബോധന ക്ളാസും  മെമ്മറി വോക്കും സംഘടിപ്പിച്ചു. 

 പ്രിന്‍സിപ്പല്‍ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍ അധ്യക്ഷത വഹിച്ചു. പാലാ ഡിമെന്‍ഷ്യ കെയര്‍ ജെനറല്‍ സെക്രട്ടറി പ്രൊഫ. രാജു ഡി കൃഷ്ണപുരം ക്ളാസ്സ് നയിച്ചു. തുടര്‍ന്ന് നടത്തിയ മെമ്മറി വോക്ക് റാലി പാലാ ഡിവൈഎസ്പി  കെ. സദന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോസഫ് ആലഞ്ചേരില്‍, റവ. ഫാ. ജോവാനി  കുറുവാച്ചിറ, പഞ്ചായത്ത് അംഗം മനോജ് സി. ജോര്‍ജ്, ഡിപ്പാര്‍ട്ടമെന്റ് മേധാവി സിജു തോമസ് എന്നിവര്‍ ആശംസ അര്‍പ്പിച്ചു. കോര്‍ഡിനേറ്റര്‍മാരായ സാന്ദ്ര ആന്റണി,ഐഡ ഇമ്മാനുവല്‍, സൈമണ്‍ ബാബു, ഷെറിന്‍ മാത്യു, വിദ്യാര്‍ഥി പ്രതിനിധികളായ അഭിരാമി സജിത്ത്, ആന്‍ മരിയ സെബാസ്റ്റ്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.


Post a Comment

0 Comments