വൈദ്യുതി മേഖലയില്‍ അപകടങ്ങള്‍ കുറയ്ക്കാനും സുരക്ഷാമാര്‍ഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണത്തിനുമായി ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ വൈദ്യുതി സുരക്ഷാ കമ്മറ്റി രൂപികരിച്ചു. ഏറ്റുമാനൂര്‍ നഗരസഭ കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി V.N.വാസവന്‍ ചെയര്‍പേഴ്‌സനും വൈക്കം KSEB എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ കണ്‍വീനറുമായ സുരക്ഷാ സമിതിക്ക് രൂപം നല്‍കി.
ഏറ്റുമാനൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ഡലത്തിന് കീഴിലുള്ള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഫോറസ്റ്റ് ഓഫിസര്‍, ഇലക്ടിക്കല്‍ ഇന്‍സ്‌പെക്ടര്‍, തഹസില്‍ദാര്‍,ചീഫ് സേഫ്റ്റി ഓഫിസര്‍ എന്നിവര്‍ അടങ്ങിയ കമ്മറ്റിയാണ് നിലവില്‍ വന്നത്.യഥാസമയം സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ച് വൈദ്യുതി അപകടങ്ങള്‍ നിയന്ത്രിക്കുക എന്നതാണ് സുരക്ഷാ കമ്മറ്റിയുടെ ലക്ഷം. യോഗത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോക്ടര്‍ ടി.കെ. ജയകുമാര്‍, ജില്ലാ സഹകരണ ആശുപത്രി ചെയര്‍മാന്‍ കെ.എന്‍ വേണുഗോപാല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാരായ, ജോസ് അമ്പലക്കുളം, വി.കെ പ്രദീപ്കുമാര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ഇ.എസ് ബിജു, ബിജു ചാവറ, ബീന ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments