Breaking...

9/recent/ticker-posts

Header Ads Widget

എന്റെ മുത്തശ്ശനും മുത്തശ്ശിയും പ്രോഗ്രാം ശ്രദ്ധേയമായി.



അയര്‍ക്കുന്നം ചേന്നാമറ്റം സിസ്റ്റര്‍ അല്‍ഫോന്‍സാസ് യു.പി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച  എന്റെ മുത്തശ്ശനും മുത്തശ്ശിയും പ്രോഗ്രാം ശ്രദ്ധേയമായി. കുടുംബങ്ങളിലെ മുതിര്‍ന്ന പൗരന്മാരെ ബഹുമാനിക്കാനും സ്‌നേഹിക്കാനും കരുതല്‍ നല്‍കാനും കുട്ടികള്‍ക്ക് സാമൂഹിക അവബോധം വളര്‍ത്തുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്. 

സ്‌കൂള്‍ മാനേജര്‍ ഫാദര്‍. ഡോ. ജോസഫ് പാറക്കല്‍,  വിദ്യാര്‍ഥികളുടെ മുത്തശ്ശനെയും മുത്തശ്ശിയേയും പൊന്നാട അണിയിച്ച് ആദരിച്ചു. പ്രധാന അധ്യാപിക കുഞ്ഞുമോള്‍ ആന്റണി  സ്വാഗതം ആശംസിച്ചു. മുത്തച്ഛന്‍മാര്‍ക്കും മുത്തശ്ശിമാര്‍ക്കുമൊപ്പം രക്ഷിതാക്കളും അധ്യാപകരും ചടങ്ങില്‍ പങ്കെടുത്തു.


Post a Comment

0 Comments