Breaking...

9/recent/ticker-posts

Header Ads Widget

കോളേജ് ഡേ ആഘോഷങ്ങള്‍ നടന്നു.



കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് കോളേജ് ഓഫ് നഴ്‌സിങ്ങില്‍ കോളേജ് ഡേ ആഘോഷങ്ങള്‍ നടന്നു. ആഘോഷങ്ങള്‍ നാഷണല്‍ ഫീമെയില്‍ ഫ്രീ സ്‌റ്റൈല്‍ ചാമ്പ്യന്‍  മരിയ ബിജു  ഉദ്ഘാടനം ചെയ്തു. കിടങ്ങൂര്‍ സെന്റ് മേരീസ് ഫോറോനാ പള്ളി വികാരി ഫാദര്‍ സ്റ്റാനി ഇടത്തിപറമ്പില്‍, ലിറ്റില്‍ ലൂര്‍ദ് ആശുപത്രി ചപ്ലൈന്‍ ഫാദര്‍ ജോസ് കടവില്‍ ചിറയില്‍, ആശുപത്രി ഡയറക്ടര്‍ സിസ്റ്റര്‍ സുനിത, നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ സിസ്റ്റര്‍ ജോസീന തുടങ്ങിയവര്‍ പങ്കെടുത്തു. 2024-25 അധ്യയന വര്‍ഷത്തിലെ ഏറ്റവും മികച്ച അധ്യാപികയായി തിരഞ്ഞെടുക്കപ്പെട്ട   പാര്‍വതി എസ്. നായരെ  അനുമോദിച്ചു പ്രശംസ ഫലകവും നല്‍കി. തുടര്‍ന്ന് നഴ്‌സിംഗ് കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും  നടന്നു.



Post a Comment

0 Comments