Breaking...

9/recent/ticker-posts

Header Ads Widget

യുവാവ് ആശുപത്രി കെട്ടിടത്തിന്റെ മുകളില്‍ നിന്നു ചാടി ആത്മഹത്യ ചെയ്തു.



കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് ആശുപത്രി കെട്ടിടത്തിന്റെ മുകളില്‍ നിന്നു ചാടി ആത്മഹത്യ ചെയ്തു. എരുമേലി മൂക്കന്‍പെട്ടി കാലായിപ്പറമ്പില്‍ മോഹനന്‍ മകന്‍ സുമേഷ് കുമാര്‍ (27) ആണ് ആത്മഹത്യ ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം നാലരയോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പുതിയ ജനറല്‍ സര്‍ജറി കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നാണ് ചാടിയത്. മഞ്ഞപിത്തം ബാധിച്ചതിനെ തുടര്‍ന്ന് ഉണ്ടായ ഗുരുതരമായ ഉദര രോഗംമൂലം കഠിനമായ വയറുവേദനയെ  തുടര്‍ന്നാണ് സുമേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വയറുവേദന സഹിക്കാന്‍ വയ്യാതായതോടെ നാലാം നിലയില്‍ ഡോക്ടര്‍മാര്‍ ഇരിക്കുന്ന മുറികളുടെ ഇടനാഴിയിലൂടെ എത്തി ജനല്‍ വഴി താഴേയ്ക്കു ചാടുകയായിരുന്നു. താഴെ വീണ ഉടന്‍ തന്നെ  സുരക്ഷാ ജീവനക്കാരും ബന്ധുക്കളും ചേര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.  കോട്ടയം ഗാന്ധിനഗര്‍ പൊലീസ് സംഘം സ്ഥലത്ത് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.





Post a Comment

0 Comments