Breaking...

9/recent/ticker-posts

Header Ads Widget

മണ്‍പാത്ര നിര്‍മ്മാണ സമുദായ സഭ കിടങ്ങൂര്‍ ശാഖയുടെ വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും


കേരള മണ്‍പാത്ര നിര്‍മ്മാണ സമുദായ സഭ കിടങ്ങൂര്‍ ശാഖയുടെ വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും നടന്നു. പിറയാര്‍ LP B സ്‌കൂളില്‍ നടന്ന പൊതുയോഗത്തിന്റെ ഉദ്ഘാടനം കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ  ഈ എം ബിനു നിര്‍വഹിച്ചു  കെഎംഎസ്എസ് കിടങ്ങൂര്‍ ശാഖ പ്രസിഡണ്ട്   സുനിത ശ്രീജിത്ത് അധ്യക്ഷയായിരുന്നു പി.വി വിജയന്‍ മുഖ്യ പ്രഭാഷണം നടത്തി . കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഹേമരാജു , ഹരിക്കുട്ടന്‍ ടി വി,  ഓമന കുട്ടപ്പന്‍, അനില്‍ എം വി , ഉഷ കൃഷ്ണന്‍കുട്ടി, അനില്‍കുമാര്‍ , സാബു , രജനി അനില്‍ ,ഷാജിമോന്‍ പി വി തുടങ്ങിയവര്‍ പങ്കെടുത്തു. 2025 മാര്‍ച്ചിലെ  IATA പരീക്ഷകളില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനം നേടിയ B മാധവനെ അനുമോദിച്ചു.



Post a Comment

0 Comments