Breaking...

9/recent/ticker-posts

Header Ads Widget

രഞ്ജിത് ജി മീനാഭവനെ ബിജെപി സംസ്ഥാന കമ്മിറ്റി അംഗമായി തെരഞ്ഞെടുത്തു.



ബിജെപി പാലാ മണ്ഡലം മുന്‍ അധ്യക്ഷനും മുത്തോലി ഗ്രാമപഞ്ചായത്ത്  പ്രസിഡന്റുമായ രഞ്ജിത് ജി മീനാഭവനെ ബിജെപി സംസ്ഥാന കമ്മിറ്റി അംഗമായി തെരഞ്ഞെടുത്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്.  മുത്തോലി പഞ്ചായത്തില്‍ ബിജെപിയെ ഭരണത്തിലേക്ക് എത്തിച്ച നേതൃപാടവവും സംഘടനാ തലത്തിലുളള നാലുപതിറ്റാണ്ടായുളള പ്രവര്‍ത്തനവും പരിഗണിച്ചാണ് രഞ്ജിത് സംസ്ഥാന കമ്മറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്.  ആശാ പ്രവര്‍ത്തകര്‍ക്ക് 7000 രൂപ അധിക വേതനം നല്‍കാന്‍ എടുത്ത മുത്തോലി പഞ്ചായത്തിന്റെ തീരുമാനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. വയോജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും യുവതീ യുവാക്കള്‍ക്കുമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച വിവിധ പദ്ധതികള്‍ സംസ്ഥാനത്തുതന്നെ മികച്ച രീതിയില്‍ പ്രവര്‍ത്തികമാക്കിയ ഗ്രാമപഞ്ചായത്തുകൂടിയാണ് മുത്തോലി. 15 വര്‍ഷമായി മുത്തോലി പഞ്ചായത്ത് അംഗമാണ് രഞ്ജിത് ജി. സംഘ പരിവാര്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ രഞ്ജിത് യുവമോര്‍ച്ചയുടെ മണ്ഡലം പ്രസിഡന്റായിരുന്നു.  ദീര്‍ഘകാലം പാലാ മണ്ഡലം ജനറല്‍ സെക്രട്ടറിയും ബിജെപി പാലാ നിയോജക മണ്ഡലം പ്രസിഡന്റുമായി പ്രവര്‍ത്തിച്ചിരുന്നു.




Post a Comment

0 Comments