Breaking...

9/recent/ticker-posts

Header Ads Widget

ട്രെയിനിന്റെ മുകളില്‍ കയറി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ത്ഥി മരണമടഞ്ഞു.



വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിന്റെ മുകളില്‍ കയറി ട്രാക്ക് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന  വിദ്യാര്‍ത്ഥി മരണമടഞ്ഞു.  
കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ചൊവ്വാഴ്ച രാവിലെ ആയിരുന്നു മരണം സംഭവിച്ചത്. കടുത്തുരുത്തി അപ്പാഞ്ചിറ പോളിടെക്‌നിക്ക് കോളേജ് ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്  വിദ്യാര്‍ത്ഥി അദ്വൈതാണ് മരണമടഞ്ഞത്.  എറണാകുളം കുമ്പളം സ്വദേശി ആണ് ഗുരുതരമായി പൊള്ളലേറ്റ അദ്വൈത് ഒരാഴ്ചയായി കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.


Post a Comment

0 Comments