Breaking...

9/recent/ticker-posts

Header Ads Widget

കേരള ട്രഡീഷണല്‍ ആര്‍ട്ടിസാന്‍സ് കോണ്‍ഗ്രസ് വിശ്വകര്‍മ്മ ദിനാചരണം



കേരള ട്രഡീഷണല്‍ ആര്‍ട്ടിസാന്‍സ് കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ വിശ്വകര്‍മ്മ ദിനാചരണം നടത്തി.  കോട്ടയം ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി വൈസ് പ്രസിഡന്റ് അഡ്വ: ബിജു പുന്നത്താനം ഉദ്ഘാടനം ചെയ്തു. ട്രഡീഷണല്‍ ആര്‍ട്ടിസാന്‍സ് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് യു.ആര്‍. മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു.


സംസ്ഥാന സെക്രട്ടറി രാജു കാശാംകാട്ടില്‍ വിശ്വകര്‍മ്മ ദിന സന്ദേശം നല്കി. ഉന്നതാധികാര സമിതിയംഗം NP പ്രസാദ്, ബാബുദാസ് ആചാരി, മഹിളാ വിഭാഗം സംസ്ഥാന അദ്ധ്യക്ഷ ഓമന ഗോപാലന്‍, ജനറല്‍ സെക്രട്ടറി കെ.പി.  കൃഷ്ണന്‍ കുട്ടി, ട്രഷറര്‍ രാജേഷ് രാഘവന്‍, സെക്രട്ടറി വി.ആര്‍ പ്രകാശ്, വൈസ് പ്രസിഡന്റ് എന്‍.കെ. മോഹനന്‍, പാലാ നിയോജക മണ്ഡലം പ്രസിഡന്റ് എം.കെ. മോഹനന്‍, യുവജന വിഭാഗം ജില്ലാ സെക്രട്ടറി ജയചന്ദ്രന്‍ കുറിച്ചിത്താനം, പുതുപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് രാജീവ്  തിരുവഞ്ചൂര്‍, ട്രഷറര്‍ സുനില്‍ കുമാര്‍ അമയന്നൂര്‍, ഹരി കാണക്കാരി, ബാലകൃഷ്ണന്‍ പാലാ എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments