Breaking...

9/recent/ticker-posts

Header Ads Widget

പാലായിലെ ബേക്കറിയില്‍ ആക്രമണം - യുണൈറ്റഡ് മര്‍ച്ചന്റ് ചേംബര്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു.



പാലായിലെ വ്യാപാര സ്ഥാപനത്തില്‍ തിരുവോണനാളില്‍ ഉണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് യുണൈറ്റഡ് മര്‍ച്ചന്റ് ചേംബര്‍ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ പാലായിലെ ബേക്കറിയില്‍ ആക്രമണം നടത്തി എന്നാണ് ആരോപണം. 

പാലാ ളാലം പാലം ജംഗ്ഷനില്‍ നടന്ന പ്രതിഷേധ പരിപാടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് എസ്.എസ് മനോജ്  ഉദ്ഘാടനം ചെയ്തു. പാലാ കുറ്റിയാങ്കല്‍ ബേക്കേഴ്‌സ് ആക്രമിച്ച പ്രതികളെയും, ആക്രമണം ആസൂത്രണം നടത്തിയവരെയും പോലീസ് സംരക്ഷിക്കരുതെന്നും, അവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റും കോണ്‍ഫെഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യാ ട്രേഡേഴ്‌സ് ദേശീയ സെക്രട്ടറിയുമായ എസ്. എസ്. മനോജ് ആവശ്യപ്പെട്ടു.
 യുണൈറ്റഡ് മര്‍ച്ചന്റ് ചേമ്പര്‍ കോട്ടയം ജില്ലാ പ്രസിഡന്റ് വി.സി പ്രിന്‍സ് അധ്യക്ഷന്‍ ആയിരുന്നു. വൈസ് പ്രസിഡന്റ് ബെന്നി മൈലാടൂര്‍, സിപിഎം പാലാ ഏരിയ സെക്രട്ടറി സജേഷ് ശശി, പാലാ നഗരസഭാ പ്രതിപക്ഷ നേതാവ് പ്രൊഫ. സതീഷ് ചൊള്ളാനി, ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് അനീഷ് വലിയകുന്നേല്‍, വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചന്‍ തകിടിയേല്‍, കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ജോര്‍ജ് പുളിങ്കാട്, കെടിയുസി സംസ്ഥാന പ്രസിഡന്റ് ജോസുകുട്ടി പൂവേലി, സിപിഐ പാലാ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സിബി ജോസഫ്, യുണൈറ്റഡ് മര്‍ച്ചന്റ് ചേംബര്‍ ട്രഷറര്‍ നിജാം ബഷി, വൈസ് പ്രസിഡന്റ് വി.എ ജോസ് ഉഴുന്നാലില്‍, ഓസ്റ്റിന്‍ ബെന്നി, ടി.കെ മൂസ എന്നിവര്‍ സംസാരിച്ചു.


Post a Comment

0 Comments