Breaking...

9/recent/ticker-posts

Header Ads Widget

ഒരുമയില്‍ ഒന്നായി എന്ന സന്ദേശവുമായി ചിത്രരചന മത്സരം നടന്നു.



ഇടമറ്റം KTJM ഹൈസ്‌കൂളില്‍ പാലാ ലയണ്‍സ്  ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ലോക സമാധാനത്തിനായി ഒരുമയില്‍ ഒന്നായി  എന്ന സന്ദേശവുമായി ചിത്രരചന മത്സരം നടന്നു.  സമാപന സമ്മേളനം KT JM ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഫാദര്‍ മനോജ് പൂത്തോട്ടാല്‍ ഉദ്ഘാടനം ചെയ്തു.

 പാലാ ലയണ്‍സ്  ക്ലബ്  പ്രസിഡന്റ് ഡോ.വി.ജെ. ജോസ്  അധ്യക്ഷനായിരുന്നു. ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍  സിബി പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ക്ലീറ്റസ് ഇഞ്ചിപ്പറമ്പില്‍,പിടിഎ പ്രസിഡന്റ് കിഷോര്‍ ചക്കാലക്കല്‍, പ്രിന്‍സ് ഓടയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു.ചിത്രരചന മത്സരത്തില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. പങ്കെടുത്ത  എല്ലാ കുട്ടികള്‍ക്കും പ്രോത്സാഹന സമ്മാനങ്ങളും നല്‍കി.


Post a Comment

0 Comments