Breaking...

9/recent/ticker-posts

Header Ads Widget

ഗാന്ധിജയന്തി ദിനം സേവന ദിനമായി ആചരിച്ചു.



അതിരമ്പുഴ മനയ്ക്കപ്പാടം റെസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഗാന്ധിജയന്തി ദിനം സേവന  ദിനമായി ആചരിച്ചു. അതിരമ്പുഴ- നീണ്ടൂര്‍ റോഡുകളെ ബന്ധിപ്പിക്കുന്ന ഏറ്റുമാനൂര്‍ കെഎസ്ഇബി ഓഫീസ് പടി  മുതല്‍ നീണ്ടൂര്‍ റോഡിലെ സിയോണ്‍ ജംഗ്ഷന്‍  വരെയുള്ള ലിങ്ക് റോഡിന്റെ ശുചീകരണ പ്രവര്‍ത്തനമാണ് നടത്തിയത്. 

റോഡ് സഞ്ചാരയോഗ്യമാക്കുവാനുള്ള നാളുകളായുള്ള പരിശ്രമം നടക്കാതെ വന്നത് മൂലമാണ് ഒക്ടോബര്‍ 2  ന് റെസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നവീകരണ പ്രവര്‍ത്തനം നടത്തിയതെന്ന്   ഭാരവാഹികള്‍ പറഞ്ഞു. ഏറ്റുമാനൂര്‍ ബ്ലോക്ക് ഓഫീസ് മുതല്‍ സിയോണ്‍ ജംഗ്ഷന്‍ വരെ ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിന്റെ  നവീകരണ പ്രവര്‍ത്തനങ്ങള്‍  അസോസിയേഷന്‍ പ്രസിഡന്റ് മാത്യു വലിയ കുളത്തില്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടോംസ്. പി.ജോസഫ്, രക്ഷാധികാരി പി.ജെ ജോണി, മറ്റു ഭാരവാഹികളായ തോമസ് ചെമ്പ്‌ലാവില്‍, കെ.വി. പൊന്നപ്പന്‍, ജീമോന്‍. കെ.ആര്‍,  ഷാന്റി മാത്യു, റെജി പൊയ്യാറ്റില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


Post a Comment

0 Comments