Breaking...

9/recent/ticker-posts

Header Ads Widget

യൂത്ത്മൂവ്‌മെന്റ് അന്‍പതാം വാര്‍ഷിക സമ്മേളനവും വയോജനങ്ങളെ ആദരിക്കലും



SNDP യൂത്ത്മൂവ്‌മെന്റ് അയര്‍ക്കുന്നം ശാഖയുടെ അഭിമുഖ്യത്തില്‍ യൂത്ത്മൂവ്‌മെന്റ് അന്‍പതാം വാര്‍ഷിക സമ്മേളനവും വയോജനങ്ങളെ ആദരിക്കലും നടത്തി. SNDP ശാഖായോഗം പ്രസിഡന്റ് ഡോ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം യൂത്ത് മൂവ്‌മെന്റ് കോട്ടയം യൂണിയന്‍ പ്രസിഡന്റ് ലിനീഷ് T ആക്കളം ഉദ്ഘാടനം ചെയ്തു.

 അഡ്വ KA പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. SNDPശാഖാ യോഗത്തിലെ എണ്‍പത് വയസ്സിനു മുകളില്‍ പ്രായമുള്ള മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. ശാഖാ സെക്രട്ടറി റ്റി.എന്‍ മോഹനന്‍. യൂത്ത് മൂവ്‌മെന്റ് കിഴക്കന്‍ മേഖലാ കൗണ്‍സിലര്‍ നിഷാന്ത് റ്റി.എന്‍., വനിതാ സംഘം പ്രസിഡന്റ് രജനി ബിനു, യൂത്ത്  അയര്‍ക്കുന്നം ശാഖാ പ്രസിഡന്റ് അരുണ്‍കുമാര്‍ സിഎസ്, വൈസ് പ്രസിഡന്റ് ആകാശ് ബാബു, സെക്രട്ടറി ദേവജിത്ത് സി.ആര്‍ എന്നിവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments