ബി.ഡി.ജെ.എസ്. കോട്ടയം ഈസ്റ്റ് ജില്ലാ നേതൃസംഗമം ഇടമറ്റം ഓശാന മൗണ്ടില്‍ നടന്നു. BDJS സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പളളി ഉദ്ഘാടനം ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പില്‍ BDJS ഉം NDA യും കരുത്തു തെളിയിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. കോട്ടയം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് സുരേഷ് ഇട്ടിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പത്മകുമാര്‍ പുതിയ ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി.
സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എസ്. ജ്യോതിസ്, സംസ്ഥാന കൗണ്‍സില്‍ അംഗം അനീഷ് പുല്ലുവേലില്‍, സംസ്ഥാന സമിതി അംഗം ഇ.ഡി. പ്രകാശന്‍, ബി.ഡി.വൈ.എസ്. സംസ്ഥാന ഉപാധ്യക്ഷന്‍ സജേഷ് മണലേല്‍, ബി.ഡി.ജെ.എസ്. കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് എം.പി. സെന്‍, ബി.ഡി.വൈ.എസ്. ജില്ലാ പ്രസിഡന്റ് ബിഡ്സണ്‍ മല്ലികശേരി, ഐടി സെല്‍ ജില്ലാ അഖില്‍ മരുതനാല്‍, ചെയര്‍മാന്‍ ബി.ഡി.ജെ.എസ്. കോട്ടയം ഈസ്റ്റ് ജനറല്‍ സെക്രട്ടറി മനു പള്ളിക്കത്തോട്, സംസ്ഥാന സമിതി അംഗം എം.ആര്‍. ഉല്ലാസ് മതിയത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.ബി.ഡി.ജെ.എസ്. കോട്ടയം ഈസ്റ്റ് ജില്ലയില്‍ ഉള്‍പ്പെടുന്ന കടുത്തുരുത്തി, പാലാ, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലങ്ങളില്‍ നിന്നായി വിവിധ സംഘടനാ മണ്ഡലം ഭാരവാഹികള്‍, പോഷക സംഘടനാ ഭാരവാഹികള്‍ ഉള്‍പ്പെടെ മുന്നൂറിലധികം പേര്‍ പങ്കെടുത്തു. വിവിധ പാര്‍ട്ടികളില്‍ നിന്നു ബി.ഡി.ജെ.എസില്‍ അംഗത്വം എടുത്തവര്‍ക്ക് യോഗം സ്വീകരണം നല്‍കി.





0 Comments