കാല്‍ നൂറ്റാണ്ടു കാലത്തെ മാധ്യമ പ്രവര്‍ത്തന പരിചയവും, 18 വര്‍ഷത്തെ അധ്യാപന പരിചയവുമായി ബെന്നി കോച്ചേരി ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ കോഴ ഡിവിഷനില്‍ നിന്നും ജനവിധി തേടുന്നു.
യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്ന ബെന്നി കോച്ചേരിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം കുടയാണ്. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും, പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദവും, എം ഫില്ലും നേടിയിട്ടുള്ള ബെന്നി കോച്ചേരി ദീര്‍ഘകാലം തലയോലപ്പറമ്പ് ദേവസ്വം ബോര്‍ഡ് കോളേജിലും, കുറവിലങ്ങാട് ദേവമാതാ കോളേജിലും അധ്യാപകനായും പ്രവര്‍ത്തിച്ചിരുന്നു. സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലും സജീവ സാന്നിധ്യമാണ് ബെന്നി കോച്ചേരി നിലവില്‍ സ്വാന്ത്വന പരിചരണ രംഗത്ത് സജീവമാണ് ഇദ്ദേഹം. പുതുതായി രൂപീകൃതമായ കോഴാ ഡിവിഷനില്‍ പ്രചരണം ശക്തമാക്കുകയാണ് ബെന്നി കോച്ചേരി.





0 Comments