നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു തകര്‍ന്നു. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കോട്ടയത്ത് ഷോറൂമില്‍ നിന്നും വാങ്ങിയ കാര്‍ കണ്ണൂരിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് അപകടം.
റോഡില്‍ നിന്നും തെന്നിമാറിയ കാര്‍ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകര്‍ത്താണ് നിന്നത്. കുറവിലങ്ങാട് കാളികാവിന് സമീപം വൈകുന്നേരം 4.45 മണിയോടെ ആയിരുന്നു അപകടം. കെഎസ്ഇബി ജീവനക്കാര്‍ ഉടന്‍ ലൈന്‍ ഓഫ് ചെയ്ത് അപകട സാധ്യത ഒഴിവാക്കി. അപകടത്തില്‍ കാറിന്റെ ഒരുവശം തകര്‍ന്നു. കണ്ണൂര്‍ സ്വദേശിയുടേതാണ്കാര്‍.





0 Comments