Breaking...

9/recent/ticker-posts

Header Ads Widget

ജോസ് മോന്‍ മുണ്ടയ്ക്കല്‍ കുറവലങ്ങാട് ഡിവിഷനില്‍ നിന്നും മത്സരിക്കും.



ജോസ് മോന്‍ മുണ്ടയ്ക്കല്‍ ജില്ലാപഞ്ചായത്തിലേക്ക് UDF സ്ഥാനാര്‍ത്ഥിയായി കുറവലങ്ങാട് ഡിവിഷനില്‍ നിന്നും മത്സരിക്കും.  ജനങ്ങള്‍ക്കൊപ്പം നിന്ന് നാടിന്റെ വികസനത്തിനായുള്ള പ്രവര്‍ത്തനങ്ങളാണ് ജനപ്രതിനിധി എന്ന നിലയില്‍ നടത്തിയിട്ടുള്ളതെന്ന് ജോസ് മോന്‍ മുണ്ടയ്ക്കല്‍ പറഞ്ഞു. കുറവിലങ്ങാട് പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരുമായി  സംസാരിക്കുകയായിരുന്നു ജോസ് മോന്‍ മുണ്ടയ്കല്‍. ജനപ്രതിനിധി എന്ന നിലയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കും സേവന പ്രവര്‍ത്തനങ്ങള്‍ക്കുമാണ് താന്‍  പ്രാമുഖ്യം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആയി  കുറവിലങ്ങാട് ഡിവിഷനില്‍ നിന്നും  തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ കുറവിലങ്ങാട് ഡിവിഷന്റെ സമഗ്ര വികസനത്തിന് സമര്‍പ്പിതമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ജോസ് മോന്‍ മുണ്ടക്കല്‍ പറഞ്ഞു. അശരണര്‍ക്കും ആലംബഹീനര്‍ക്കും കൈത്താങ്ങാവുന്ന പ്രവര്‍ത്തനങ്ങളാണ് തന്റെ പൊതുജീവിതത്തില്‍ പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ നാളിതുവരെയും  തുടര്‍ന്നു വന്നതെന്നും അദ്ദേഹം പറഞ്ഞു. കുറവിലങ്ങാട് പ്രസ് ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളായ അഡ്വക്കേറ്റ് ജിന്‍സണ്‍ ചെറുമല, മിനി മത്തായി, ലതികാ സാജു, ജോര്‍ജ്. ജി.ചേന്നേലി എന്നിവരും കോണ്‍ഗ്രസ് നേതാക്കളായ ബേബി തൊണ്ടംകുഴി, സനോജ് മിറ്റത്താനി, അജോ  അറക്കല്‍, ജെയിംസ് പുല്ലാപ്പള്ളി, അരുണ്‍ ജോസഫ് എന്നിവരും പങ്കെടുത്തു.



Post a Comment

0 Comments