എതിര്‍പ്പുകളെ മറികടന്ന് കുറവിലങ്ങാടിന്റെ സ്‌നേഹദീപമാവാന്‍ ജോസ് മോന്‍ മുണ്ടക്കല്‍ പ്രചരണരംഗത്ത് സജീവമായി. ജോസ് മോന്‍ മുണ്ടക്കലിന്റെ നാമനിര്‍ദേശ പത്രിക അംഗീകരിക്കുവാന്‍ പാടില്ലെന്ന എതിര്‍കക്ഷികളുടെ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ്, നിയമസാധുത ഉറപ്പുവരുത്തിയാണ് വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ നാമ നിര്‍ദ്ദേശ പത്രിക അംഗീകരിച്ചത്. ജില്ലാ പഞ്ചായത്ത് കുറവലങ്ങാട് ഡിവിഷനിലേക്ക് യുഡിഎഫ് പ്രതിനിധിയായി ജോസ് മോന്‍ മുണ്ടക്കല്‍ പ്രചാരണ രംഗത്ത് സജീവമാകും.
ജോസ് മോന്‍ മുണ്ടക്കല്‍ പഞ്ചായത്ത് മെമ്പര്‍ എന്ന നിലയില്‍ മുന്‍പ് അനധികൃതമായി ഓണറേറിയം കൈപ്പറ്റിയെന്ന എതിര്‍ സ്ഥാനാര്‍ത്ഥിയുടെയും യൂത്ത് ഫ്രണ്ട് നേതാവിന്റെയും തടസവാദങ്ങളെ തുടര്‍ന്ന് സൂക്ഷ്മ പരിശോധന വേളയില്‍ നാമനിര്‍ദ്ദേശപത്രിക തുടര്‍നടപടികള്‍ക്കായി മാറ്റിവെക്കുകയായിരുന്നു. സ്ഥാനാര്‍ത്ഥി ഹാജരാക്കിയ രേഖകള്‍ സ്ഥിരീകരിച്ചാണ് എതിര്‍പ്പുകളെ അവഗണിച്ച് നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചത്. തനിക്കെതിരെ നീതിയുക്തമല്ലാത്ത ആരോപണങ്ങളും ആക്ഷേപങ്ങളും ഉന്നയിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജോസ്‌മോന്‍ മുണ്ടക്കല്‍ പറഞ്ഞു. ഓട്ടോറിക്ഷയാണ് ജോസ് മോന്‍ മുണ്ടയ്കലിന്റെ തെരഞ്ഞെടുപ്പടയാളം.





0 Comments