Breaking...

9/recent/ticker-posts

Header Ads Widget

വിറ്റാ നോവ 2K25 ദ്വിദിന ദേശീയ സെമിനാര്‍ Nov 21, 22 തീയതികളില്‍



രാമപുരം മാര്‍ ആഗസ്തീനോസ് കോളേജില്‍ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ്, ഐക്യുഎസി എന്നിവയുടെ ആഭിമുഖ്യത്തില്‍ വിറ്റാ നോവ 2K25 ദ്വിദിന ദേശീയ സെമിനാര്‍ Nov 21, 22 തീയതികളില്‍ നടക്കും. കേരള അസോസിയേഷന്‍ ഓഫ് പ്രഫഷണല്‍  സോഷ്യല്‍ സോം വര്‍ക്കേഴ്‌സ് , പൂനെ ചൈതന്യ ഇന്‍സ്റ്റിറ്റുട്ട് ഫോര്‍ മെന്റല്‍ ഹെല്‍ത്ത്, പാലാ അഡാര്‍ട്ട് എന്നിവരുടെ സഹകരണത്തോടെയാണ്  ദ്വിദിന ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നത്. നവംബര്‍ 21 വെള്ളിയാഴ്ച രാവിലെ 9:45ന് ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റ്യന്‍  സെമിനാര്‍ ഉദ്ഘാടനം ചെയ്യും. കോളേജ് മാനേജര്‍  റവ. ഫാ.ബര്‍ക്കുമാന്‍സ് കുന്നുംപുറം അധ്യക്ഷത വഹിക്കും. 

മുന്‍ ചീഫ് സെക്രട്ടറി  ടോം ജോസ് ഐഎഎസ് മുഖ്യപ്രഭാഷണം നടത്തും. സെമിനാറില്‍ ഡോ. ചെറിയാന്‍ പി കുര്യന്‍, പുനെ ചൈതന്യ ഇന്‍സ്റ്റിറ്റൂട്ട് ഫോര്‍ മെന്റല്‍ ഹെല്‍ത്ത് കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. സൈനബ് ലോകന്ദ് വാലാ, അഡാര്‍ട്ട് ഡയറക്ടര്‍ ഫാ. ജെയിംസ് പൊരുന്നോലില്‍, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍, വൈസ് പ്രിന്‍സിപ്പല്‍മാരായ ഫാ. ജോസഫ് ആലഞ്ചേരില്‍, . സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ്  ഓഫീസര്‍  രാജീവ് കൊച്ചുപറമ്പില്‍, അഡ്മിനിസ്‌ട്രേറ്റീവ് എക്‌സിക്യൂട്ടീവ്  പ്രകാശ് ജോസഫ്, സോഷ്യല്‍ വര്‍ക്ക് വകുപ്പ് മേധാവി അസി. പ്രഫ. സിജു തോമസ്,ഐക്യുഎസി കോര്‍ഡിനേറ്റര്‍ കിഷോര്‍ എന്നിവര്‍ സന്നിഹിതരാകും.ഡോ. ഫ്രാന്‍സിസ് മൂത്തേടന്‍, ഡോ. സൈനബ് ലോകന്ദ് വാലാ എന്നിവര്‍ ലഹരിയുടെ ഉപയോഗവും അപകടസാധ്യതകളും, അഡിക്ഷന്റെ ക്ലിനിക്കല്‍ വശവും മാനേജ്‌മെന്റും എന്നീ വിഷയങ്ങളില്‍ സെമിനാര്‍ നയിക്കുന്നതാണ്. രണ്ടാം ദിന സെമിനാര്‍ മുന്‍ കേരളാ ഡിജിപി ഋഷിരാജ് സിംഗ് ഐപിഎസ് ഉദ്ഘാടനം ചെയ്യുകയും ലഹരിമുക്ത നാളേക്ക് നിയമസംവിധാനങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ പ്രഭാഷണം നയിക്കുകയും ചെയ്യും. ഉച്ചകഴിഞ്ഞ് 3:30 നടക്കുന്ന സമാപന സമ്മേളനം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അജയ് കെ.ആര്‍ ഉദ്ഘാടനം ചെയ്യും. രണ്ടുദിവസങ്ങളിലായി ഡിബേറ്റ്, പേപ്പര്‍ പ്രസന്റേഷന്‍, ക്വിസ്,തെരുവ് നാടകം, പോസ്റ്റര്‍ മേക്കിങ്, റീല്‍സ് മേക്കിങ്, തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. സെമിനാറിന്റെ ഭാഗമായി സ്‌കൂള്‍- കോളേജ് വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ഗവേഷകര്‍, മാനസികാരോഗ്യ സാമൂഹ്യ സേവന മേഖലയിലെ വിദഗ്ദര്‍ എന്നിവര്‍ പങ്കെടുക്കും. അധ്യാപകരായ ഐഡ ഇമ്മാനുവല്‍, സൈമണ്‍ ബാബു. സാന്ദ്രാ ആന്റണി. ഷെറിന്‍ മാത്യു,വിദ്യാര്‍ത്ഥി പ്രതിനിധികളായ റ്റില്‍ജോ തോമസ്, എബിന്‍ സാനു, സാധിക സെല്‍വന്‍,അഷ്ടിത മേരി, ദേവനന്ദ ജയന്‍ തുടങ്ങിയവര്‍ സെമിനാറിന് നേതൃത്വം നല്‍കും. പത്രസമ്മേളനത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോസഫ് ആലഞ്ചേരില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ രാജീവ് കൊച്ചുപറമ്പില്‍ അഡ്മിനിസ്‌ട്രേറ്റീവ് എക്‌സിക്യൂട്ടീവ് പ്രകാശ് ജോസഫ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി സിജു തോമസ് എന്നിവര്‍ പങ്കെടുത്തു.


Post a Comment

0 Comments