Breaking...

9/recent/ticker-posts

Header Ads Widget

ജില്ലാ പഞ്ചായത്ത് കുറവിലങ്ങാട് ഡിവിഷനില്‍ നിന്നും PC കുര്യന്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു



ജില്ലാ പഞ്ചായത്ത് കുറവിലങ്ങാട് ഡിവിഷനില്‍ നിന്നും LDF കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി PC കുര്യന്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു.   ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് തന്റെ പ്രവര്‍ത്തന ഊര്‍ജ്ജമെന്ന് പി.സി കുര്യന്‍ പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതില്‍ അഭിമാനമുണ്ടെന്നും PC കുര്യന്‍ പറഞ്ഞു. 

കുറവിലങ്ങാട് ഗ്രാമ പഞ്ചായത്ത് മെമ്പര്‍, പഞ്ചായത്ത് പ്രസിഡന്റ്, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍, പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള പി.സി. കുര്യന്‍ നിലവില്‍ കുറവിലങ്ങാട് സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവും കേരള കോണ്‍ഗ്രസ് M ജില്ലാ സെക്രട്ടറിയുമാണ്.


Post a Comment

0 Comments