കുറവിലങ്ങാട്ട് തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് യുഡിഎഫ് മേഖലാ കണ്‍വെന്‍ഷന്‍ നടന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. ഈശ്വരന്മാരെ വരെ കൊള്ളയടിക്കുന്ന ഭരണസംവിധാനമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നും പിന്‍വാതില്‍ നിയമനം പോലെയാണ് സ്ഥാനാര്‍ത്ഥികളെ പോലും അവര്‍ പ്രഖ്യാപിക്കുന്നതെന്നും VD സതീശന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജോസ് മോന്‍ മുണ്ടയ്ക്കലിന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളിക്കുവാന്‍ എല്‍ഡിഎഫ് നടത്തിയ ശ്രമം ലജ്ജാകരമാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
കുറവലങ്ങാട് പിഡി പോള്‍ മെമ്മോറിയല്‍ ഹാളില്‍ നടന്ന കണ്‍വെന്‍ഷനില്‍ മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ഫ്രാന്‍സിസ് ജോര്‍ജ് MP മുഖ്യ പ്രഭാഷണം നടത്തി . ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ്, കേരള കോണ്‍ഗ്രസ് നേതാവ് ഈ. ജെ ആഗസ്തി , യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ് , ജോസഫ് വാഴക്കന്‍ എക്‌സ് എംഎല്‍എ, മനോജ് മുറ്റത്താനി, യുഡിഎഫ് കുറവിലങ്ങാട് ഡിവിഷന്‍ സ്ഥാനാര്‍ത്ഥി ജോസ്‌മോന്‍ മുണ്ടക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. യോഗത്തില്‍ കുറവലങ്ങാട് മേഖലയില്‍ നിന്നും ജില്ലാ ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ യോഗത്തില്‍ പൊന്നാട അണിയിച്ചുസ്വീകരിച്ചു





0 Comments