ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ പോളിംഗ് ജോലികള്‍ക്ക് 9272 ജീവനക്കാരെ നിയോഗിച്ചു. രണ്ടാം ഘട്ട റാന്‍ഡമൈസേഷനിലൂടെയാണ് പോളിംഗ് ചുമതലയുള്ള ഉദ്യോഗസ്ഥരുടെ തെരഞ്ഞെടുത്തത്. പ്രിസൈഡിംഗ് ഓഫീസര്‍ : 2318, ഫസ്റ്റ് പോളിംഗ് ഓഫീസര്‍ : 2318, പോളിംഗ് ഓഫീസര്‍ : 4636. എന്നിവരെയാണ് തെരഞ്ഞടുത്തിരിക്കുന്നത്. ആകെ 1925 പോളിംഗ് സ്റ്റേഷനുകളാണുള്ളത്.
ആദ്യഘട്ട റാന്‍ഡമൈസേഷനില്‍ ആവശ്യമുള്ളതിനേക്കാള്‍ 40 ശതമാനം പേരെ കൂടുതലായി ഉള്‍പ്പെടുത്തിയാണ് പട്ടിക തയാണ് തയ്യാറാക്കിയത്. രണ്ടാം ഘട്ടത്തില്‍ ഇതില്‍ 20 ശതമാനം പേരെ ഒഴിവാക്കി
ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും നവംബര്‍ 25 മുതല്‍ 28 വരെ ബ്ലോക്ക് പഞ്ചായത്ത് നഗരസഭാ തലങ്ങളില്‍ പരിശീലനം നല്‍കിയിരുന്നു. കളക്ട്രേറ്റില്‍ നടന്ന രണ്ടാംഘട്ട റാന്‍ഡമൈസേഷനില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്ത്, ഡെപ്യൂട്ടി കളക്ടര്‍ ഷീബാ മാത്യു, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ കെ.ആര്‍. ധനേഷ് എന്നിവര്‍ പങ്കെടുത്തു.





0 Comments