48-മത് കോട്ടയം ജില്ലാ പഞ്ചഗുസ്തി മത്സരങ്ങള്‍ പാലാ മുന്‍സിപ്പല്‍ ആര്‍വി പാര്‍ക്ക് സ്റ്റേജില്‍ വച്ച് നടന്നു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സബ്ജൂനിയര്‍, ജൂനിയര്‍, യൂത്ത് , സീനിയര്‍, മാസ്റ്റേഴ്‌സ് എന്നീ വിഭാഗങ്ങളില്‍ നടന്ന മത്സരങ്ങളില്‍ മുത്തോലി ആംസ് ഫിറ്റ് ജിം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. സീനിയര്‍ പുരുഷ വിഭാഗത്തില്‍ പാലാ ഇവോ ഫിറ്റ്‌നസിലെ സജിത്ത് കെ എസ് ചാമ്പ്യന്‍ ഓഫ് ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി. യൂത്ത് വിഭാഗത്തില്‍ ഇവ ഫിറ്റ്‌നസിലെ അനീ ജോര്‍ജ് ചാമ്പ്യന്‍ ഓഫ് ചാമ്പ്യനായി. ജൂനിയര്‍ വിഭാഗത്തില്‍ മുത്തോലി ആംസ് ഫിറ്റ് ജിമ്മിലെ ആഞ്ചലോ ആന്റോ ചാമ്പ്യന്‍ ഓഫ് ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി . ഏറ്റവും കൂടുതല്‍ കായിക താരങ്ങളെ പങ്കെടുപ്പിച്ച ജിമ്മിനുള്ള പുരസ്‌കാരം മുത്തോലി ആംസ് ഫിറ്റ് കരസ്ഥമാക്കി. പുരുഷ വിഭാഗം പോയിന്റ് നിലയില്‍ പാലാ ഇവോ ഫിറ്റ്‌നസ് ഒന്നാമതും വനിതകളുടെ വിഭാഗത്തില്‍ കൂടുതല്‍ പോയിന്റോടെ മുത്തോലി ആംസ് ഫിറ്റ് ജിമ്മും ഒന്നാമത് എത്തി. കോട്ടയം ജില്ല പഞ്ചഗുസ്തി അസോസിയേഷന്‍ ചെയര്‍മാന്‍ സുരേഷ് പി കെയും സെക്രട്ടറി സെബാസ്റ്റ്യന്‍ വി മാത്യുവും ചേര്‍ന്ന് സമ്മാനദാനം നിര്‍വഹിച്ചു.





0 Comments