സമഗ്രശിക്ഷാ കേരളം പാലാ ബി.ആര്‍.സി.യുടെ ആഭിമുഖ്യത്തില്‍ ലോക ഭിന്നശേഷി ദിനം ആചരിച്ചു. പാലാ സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന പൊതു സമ്മേളനം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി. സത്യപാലന്‍ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സജി.കെ.ബി. അധ്യക്ഷത വഹിച്ചു. ബി.പി.സി. കെ.രാജ്കുമാര്‍, HM ഫോറം സെക്രട്ടറി ഷിബുമോന്‍ ജോര്‍ജ് , ഫാദര്‍ റെജിമോന്‍ സ്‌കറിയ , പ്രിന്‍സിപ്പല്‍ റെജി മാത്യു, ഇന്ദുലേഖ A P ,R രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.
ഭിന്ന ശേഷി വാരാചരണത്തോടനുബന്ധിച്ച് സ്‌കൂളുകളില്‍ നടത്തിയ വിവിധ മത്സരങ്ങളില്‍ സമ്മാനാര്‍ഹരായവര്‍ക്ക് സമ്മാനം നല്‍കി. സംസ്ഥാന സ്‌കൂള്‍ ഇന്‍ക്ലൂസീവ് കായികമേളയില്‍ പാലാ സബ്ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത സച്ചു ധനീഷ് , നിവിന്‍ വിനു, ആന്‍മരിയ റെജി എന്നിവരെ ആദരിച്ചു. തുടര്‍ന്ന് കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ , കരോക്കെ ഗാനമേള എന്നിവസംഘടിപ്പിച്ചു.





0 Comments