Breaking...

9/recent/ticker-posts

Header Ads Widget

ബിജെപി ഒറ്റയ്ക്ക് ഭരണം പിടിക്കുമെന്ന് ഭാരവാഹികള്‍



ഇത്തവണ ഏറ്റുമാനൂര്‍ നഗരസഭയില്‍ ബിജെപി ഒറ്റയ്ക്ക് ഭരണം പിടിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒന്നരവര്‍ഷം മുമ്പ് തന്നെ ഇതിനുള്ള ബൂത്ത് ലെവല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. 31- വാര്‍ഡുകളിലും ബിജെപിക്ക് സ്ഥാനാര്‍ത്ഥികള്‍ ഉണ്ട്.
നിലവിലെ നഗരസഭ കൗണ്‍സില്‍ 7 അംഗങ്ങള്‍ ബിജെപിക്ക് ഉണ്ട്. വികസിത ഏറ്റുമാനൂര്‍ എന്ന ലക്ഷ്യവുമായാണ് ബിജെപി മത്സരിക്കുന്നത്. യുഡിഎഫ് - എല്‍ഡിഎഫ് മുന്നണികളുടെ  അവിശുദ്ധ ബന്ധം ചൂണ്ടിക്കാട്ടിയാണ് ബിജെപി വോട്ടര്‍മാരെ കാണുന്നത്. വികസനരേഖയും ഉടന്‍ പുറത്തിറങ്ങും. രണ്ട് കലാകാരന്മാരെയും ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥികളായി രംഗത്തിറക്കിയിട്ടുണ്ട്. ഡിസംബര്‍ അഞ്ചിന്  വൈകിട്ട് അഞ്ചിന് പുന്നത്തറ കറ്റോട്  ജംഗ്ഷനില്‍ നടക്കുന്ന സ്ഥാനാര്‍ത്ഥി സംഗമം ബിജെപി ദേശീയ സമിതി അംഗം പി.സി. ജോര്‍ജ് ഉദ്ഘാടനം ചെയ്യും.  ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്ത  സമ്മേളനത്തില്‍ പതിനേഴാം വാര്‍ഡ് സ്ഥാനാര്‍ത്ഥിയും സാഹിത്യകാരന്‍ ആറന്മുള സത്യവ്രതന്റെ  മകനും സാഹിത്യകാരനുമായ സതീഷ് കാവ്യധാര , 24-ാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയും സിനിമ സീരിയല്‍ നടനുമായ  മികച്ച ഡ്രൈവര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ജി. ജഗദീഷ് സ്വാമിയാശാന്‍, ഒമ്പതാം വാര്‍ഡ് സ്ഥാനാര്‍ത്ഥിയും ന്യൂനപക്ഷമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിയുമായ സിറില്‍ ജി .നരിക്കുഴി, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് മധു പുന്നത്തറ എന്നിവര്‍ പങ്കെടുത്തു.



Post a Comment

0 Comments