തദ്ദേശ തിരഞ്ഞെടുപ്പ് പ്രകൃതി സൗഹൃദമായി നടപ്പാക്കുന്നതിന് പാലാ നഗരസഭ തയ്യാറായി. തിരഞ്ഞെടുപ്പ് ഹരിത ചട്ടം പാലിച്ച് നടപ്പാക്കുന്നതിന്റെ ഭാഗമായി നഗരസഭയിലെ 26 ബൂത്തുകളിലും സ്ഥാപിക്കുന്നതിന് ഈറ്റ കൊണ്ട് നിര്‍മ്മിച്ച കുട്ടകള്‍ എത്തിച്ച് ലേബല്‍ പതിപ്പിച്ച് തയ്യാറാക്കി. ഈ കുട്ടകള്‍ ഇടുക്കി ജില്ലയിലെ അടിമാലിയില്‍ ഉള്ള ആദിവാസി സമൂഹം നെയ്‌തെടുത്തവയാണ്. തിരഞ്ഞെടുപ്പിന് ശേഷമുള്ള യോഗങ്ങളിലും കലാ- കായിക മത്സരങ്ങള്‍ നടക്കുന്ന പരിപാടികളിലും ഇവ തുടര്‍ന്നും ഉപയോഗിക്കുമെന്ന് ക്ലീന്‍ സിറ്റി മാനേജര്‍ ആറ്റ്‌ലി പി. ജോണ്‍ അറിയിച്ചു.
തയ്യാറെടുപ്പുകള്‍ക്ക് നഗരസഭയിലെ പൊതു ജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അനീഷ് സി.ജി., ഉമേഷിത പി.ജി., പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ രഞ്ജിത് ആര്‍. ചന്ദ്രന്‍, സോണി ബാബു സി, മഞ്ജു മോഹന്‍, മഞ്ജുത മോഹന്‍, ശുചിത്വമിഷന്‍ റിസോഴ്‌സ് പേഴ്സണ്‍ ഡോ. ഗീതാദേവി ടി.വി., യങ് പ്രൊഫഷണല്‍ അല്‍ഫിയ താജ്, കെ.എസ്.ഡബ്ല്യു.എം.പി. എഞ്ചിനീയര്‍ ശ്രുതി എസ്. നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി വരുന്നു. പാലാ നഗരസഭാ പ്രദേശത്തെ പോളിംഗ് ബൂത്തുകള്‍ തിരഞ്ഞെടുപ്പിന് സജ്ജമാക്കുന്ന പ്രവര്‍ത്തികളുംനടന്നുവരികയാണ്.


.webp)


0 Comments