Breaking...

9/recent/ticker-posts

Header Ads Widget

ബസ് അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കടക്കം പരിക്ക്.



പാലാ തൊടുപുഴ റൂട്ടില്‍ നെല്ലപ്പാറയില്‍ വിനോദയാത്രാസംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ട് വിദ്യാര്‍ത്ഥികള്‍ക്കടക്കം പരിക്ക്.  തിരുവനന്തപുരം തോന്നയ്ക്കല്‍ ജി.എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥികളുമായി പോയ ബസാണ് അപകടത്തില്‍ പെട്ടത്. നെല്ലാപ്പാറയ്ക്ക് സമീപം ചൂരപ്പട്ട വളവിലാണ് അപകടം സംഭവിച്ചത്. വിനോദയാത്ര സംഘത്തിലെ മൂന്നു ബസ്സുകളില്‍ ഒരെണ്ണം മറിയുകയായിരുന്നു. ബസ്സില്‍ 45 ഓളം കുട്ടികളും അധ്യാപകരും ഉണ്ടായിരുന്നു. പരുക്കേറ്റ വിദ്യാര്‍ഥികളെയും അധ്യാപകരെയും പാലാമാര്‍ ശ്ലീവ ആശുപത്രിയിലേക്ക് മാറ്റി. വളവുതിരിയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം. കൊടൈക്കനാലില്‍ വിനോദയാത്രയ്ക്ക് പോയ സംഘം തിരികെ മടങ്ങുന്നതിനിടെയാണ് അപകടം. 18 വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ നിരീക്ഷണത്തിനും വിദഗ്ധ ചികിത്സയ്ക്കുമായി മാര്‍ സ്ലീവായില്‍ തുടരുന്നുണ്ട്.



Post a Comment

0 Comments