പാലാ നഗരസഭയിലെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണം അവസാന ലാപിലേക്ക് അടുക്കുമ്പോള്‍ യുഡിഎഫ് ക്യാമ്പിന് ആവേശമായി ചാണ്ടി ഉമ്മന്റെ സാന്നിധ്യം. നഗരസഭയിലെ 19 ആം വാര്‍ഡില്‍ മത്സരിക്കുന്ന യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ പ്രൊഫ. സതീഷ് ചൊള്ളാനിയുടെ പ്രചരണാര്‍ത്ഥമാണ് പുതുപ്പള്ളി എംഎല്‍എ പാലായിലെത്തിയത്. സ്ഥാനാര്‍ഥി സതീഷിനൊപ്പം അല്പസമയം വീടുകള്‍ കയറി വോട്ടഭ്യര്‍ത്ഥിച്ച ചാണ്ടി ഉമ്മന്‍, സതീശ് ചൊള്ളാനിയുടെ വിജയം നിര്‍ണായക തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വഞ്ചിച്ചവര്‍ക്കുള്ള മറുപടിയാകുമെന്നും ചൂണ്ടിക്കാട്ടി. പാലാ നഗരസഭയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് വോട്ടര്‍മാരുടെ പിന്തുണയുണ്ടാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. എംഎല്‍എക്കൊപ്പം സ്ഥാനാര്‍ത്ഥി പ്രൊഫ. സതീശ് ചൊള്ളാനി, കോണ്‍ഗ്രസ് നേതാക്കളായ ബിജോയ് എബ്രഹാം, ടോണി തൈപ്പറമ്പില്‍, കിരണ്‍ അരീക്കല്‍, ജോയ് മഠം, ടോണി ചക്കാല എന്നിവര്‍ പ്രചരണ പരിപാടിയില്‍ പങ്കെടുത്തു.


.jpg)


0 Comments