Breaking...

9/recent/ticker-posts

Header Ads Widget

ഭവാനിയമ്മയ്ക്ക് ആശ്വാസം പകരാന്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ CV ആനന്ദ ബോസ് എത്തി.



അതിജീവനത്തിനായി ആടുവളര്‍ത്തി ജീവിതം തള്ളി നീക്കിയ ഭവാനിയമ്മയ്ക്ക് ആശ്വാസം പകരാന്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ CV ആനന്ദ ബോസ് എത്തി. എറ്റുമാനൂര്‍ നഗരസഭയിലെ 29-ാം വാര്‍ഡിലാണ് പേരൂര്‍ ചെറുവാണ്ടൂര്‍ ചാമക്കാലായില്‍ ഭവാനിയമ്മ എന്ന 91 കാരിയും അവിവാഹിതരായ രണ്ടു പെണ്‍മക്കളും ആടുജീവിതം നയിച്ചിരുന്നത്. 13 സെന്റ് സ്ഥലത്ത് വീടിനോടു ചേര്‍ന്ന് 50 ഓളം ആടുകളെ വളര്‍ത്തി ജീവിച്ചിരുന്ന ഭവാനിയമ്മ തുച്ഛമായ വരുമാനം കൊണ്ട് ജീവിക്കാനുള്ള ബുദ്ധിമുട്ട്, കഴിഞ്ഞ ദിവസം സ്റ്റാര്‍വിഷനുമായി പങ്കുവച്ചിരുന്നു. 

വാര്‍ധക്യത്തില്‍ അനാരോഗ്യം മൂലം ആടുവളര്‍ത്തല്‍ പോലും ബുദ്ധിമുട്ടാവുന്ന സാഹചര്യം അറിഞ്ഞാണ് ഗവര്‍ണര്‍ CV ആനന്ദ ബോസ് ഭവാനിയമ്മയെ കാണാനെത്തിയത്. ഹൃദയവേദനയോടെയാണ് വാര്‍ത്ത കണ്ടതെന്ന് വ്യക്തമാക്കിയ ഗവര്‍ണര്‍ കുടുംബത്തിന് അര്‍ഹമായ സഹായം നല്‍കുമെന്ന് ഉറപ്പു നല്‍കി. ആടുജീവിതം നേരില്‍ക്കണ്ട ഗവര്‍ണര്‍  CV  ആനന്ദ ബോസ് ഒരു ലക്ഷം രൂപയുടെ ചെക്ക് ഭവനിയമ്മയ്ക്ക് നല്‍കി. ഒപ്പം ഭവാനിയമ്മക്കും 2 പെണ്‍മക്കള്‍ക്കും 2500 രൂപ പ്രതിമാസ പെന്‍ഷനും നല്‍കും. ആട് വളര്‍ത്തലിനായി പതിനായിരം രൂപയും ഗവര്‍ണര്‍ നല്‍കി. ഏത് ആവശ്യത്തിനും തന്നോട്  ബന്ധപ്പെടാന്‍ കുടുംബത്തോട് പറഞ്ഞ ശേഷമാണ് ഗവര്‍ണര്‍ CV ആനന്ദബോസ്മടങ്ങിയത്.


Post a Comment

0 Comments